Thursday, August 23, 2012

വിശാഖം

വിശാഖം

വൈശാഖം കണ്‍ തുറക്കെ,പ്പുലരൊളി ചെറുതായ്-
ക്കാണ്മു ദൂരേ; വിശാഖം
വശ്യം കണ്ണൊന്നു ചിമ്മി,ച്ചിതറിയ വെണ്‍ -
മയൂഖങ്ങളും വീഴ്ത്തി നില്‍പ്പൂ
ആശിച്ചിന്നും പുലര്‍ന്നാലരിയമണമെഴും
പൂക്കളാലേയെനിക്കും
മോഹപ്പൂമുറ്റമൊക്കെപ്പലകുറി മെഴുകി-
ത്തീര്‍ക്കണം ചെറ്റു വെട്ടം !

7 comments:

  1. മയൂഖങളും -മയൂഖങ്ങളും
    ...മൊക്കെപ്പലക്കുറി-പ്പലകുറി
    ചെറ്റു വെട്ടം- അതെന്താ മാഷേ? മനസിലായില്ല.
    കവിത കൊള്ളാം. ആശംസകൾ!

    കമന്റ് ഇടുമ്പോഴത്തെ ഈ വേർഡ് വെരിഫിക്കേഷൻ വല്ലാതെ ബുദ്ധിമുട്ടിച്ചു കേട്ടോ! അത് വേണ്ടാന്നു സെറ്റ് ചെയ്താൽ നന്നായിരുന്നു.

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട്.
      ചെറു വെട്ടം എന്നര്‍ത്ഥമാണുദ്ദേശിച്ചത്.
      നന്ദി തിരുത്തുകള്‍ക്ക്, അഭിപ്രായക്കുറിപ്പിനു്‌.

      Delete
  2. കവിത ഇഷ്ടപ്പെട്ടു മാഷെ.
    ആശംസകള്‍

    ReplyDelete
  3. വിശാഖമലരും നല്ലതായി

    ReplyDelete
  4. കവിത ഇഷ്ടപ്പെട്ടു .

    ReplyDelete
  5. പൂമുറ്റം മെഴുകിയുണ്ടാകുന്ന വെട്ടം....
    നന്നായി.
    ഓണാശംസകൾ.

    ReplyDelete
  6. പൂക്കളം കാണാന്‍ വന്നതില്‍ സന്തോഷം
    സുഹൃത്തുക്കളെ

    ReplyDelete