വിശാഖം
വൈശാഖം കണ് തുറക്കെ,പ്പുലരൊളി ചെറുതായ്-
ക്കാണ്മു ദൂരേ; വിശാഖം
വശ്യം കണ്ണൊന്നു ചിമ്മി,ച്ചിതറിയ വെണ് -
മയൂഖങ്ങളും വീഴ്ത്തി നില്പ്പൂ
ആശിച്ചിന്നും പുലര്‍ന്നാലരിയമണമെഴും
പൂക്കളാലേയെനിക്കും
മോഹപ്പൂമുറ്റമൊക്കെപ്പലകുറി മെഴുകി-
ത്തീര്ക്കണം ചെറ്റു വെട്ടം !
വൈശാഖം കണ് തുറക്കെ,പ്പുലരൊളി ചെറുതായ്-
ക്കാണ്മു ദൂരേ; വിശാഖം
വശ്യം കണ്ണൊന്നു ചിമ്മി,ച്ചിതറിയ വെണ് -
മയൂഖങ്ങളും വീഴ്ത്തി നില്പ്പൂ
ആശിച്ചിന്നും പുലര്‍ന്നാലരിയമണമെഴും
പൂക്കളാലേയെനിക്കും
മോഹപ്പൂമുറ്റമൊക്കെപ്പലകുറി മെഴുകി-
ത്തീര്ക്കണം ചെറ്റു വെട്ടം !
മയൂഖങളും -മയൂഖങ്ങളും
ReplyDelete...മൊക്കെപ്പലക്കുറി-പ്പലകുറി
ചെറ്റു വെട്ടം- അതെന്താ മാഷേ? മനസിലായില്ല.
കവിത കൊള്ളാം. ആശംസകൾ!
കമന്റ് ഇടുമ്പോഴത്തെ ഈ വേർഡ് വെരിഫിക്കേഷൻ വല്ലാതെ ബുദ്ധിമുട്ടിച്ചു കേട്ടോ! അത് വേണ്ടാന്നു സെറ്റ് ചെയ്താൽ നന്നായിരുന്നു.
തിരുത്തിയിട്ടുണ്ട്.
Deleteചെറു വെട്ടം എന്നര്ത്ഥമാണുദ്ദേശിച്ചത്.
നന്ദി തിരുത്തുകള്‍ക്ക്, അഭിപ്രായക്കുറിപ്പിനു്.
കവിത ഇഷ്ടപ്പെട്ടു മാഷെ.
ReplyDeleteആശംസകള്‍
വിശാഖമലരും നല്ലതായി
ReplyDeleteകവിത ഇഷ്ടപ്പെട്ടു .
ReplyDeleteപൂമുറ്റം മെഴുകിയുണ്ടാകുന്ന വെട്ടം....
ReplyDeleteനന്നായി.
ഓണാശംസകൾ.
പൂക്കളം കാണാന്‍ വന്നതില്‍ സന്തോഷം
ReplyDeleteസുഹൃത്തുക്കളെ