Tuesday, August 21, 2012

ചിത്തിര

ചിത്തിര


ചെത്തിപ്പൂവു, ചിരിച്ച മുല്ല, നറു തേ-
ന്മാവിന്റെ കൊമ്പത്തെഴും
പൂന്തൊത്തൊക്കെയറുത്തു ഞാന്‍ വിതറിയെന്‍
ചിത്തത്തിലായ് ചിത്തിര!
സ്വപ്നത്തുമ്പികള്‍ പാറിവന്നു പല പ-
യ്യാരങ്ങളും ചൊല്ലി മല്‍-
ച്ചിത്തിന്നുത്സവ മോദവായ്പു പെരുകും
മട്ടില്‍പ്പറക്കുന്നിതാ !!

2 comments:

  1. പൂന്തൊത്ത് എന്ന വാക്ക് കേട്ടിട്ടെത്ര വര്‍ഷങ്ങളായി
    ഒരു പൂക്കുലയായിട്ട് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി.
      നാളത്തേക്ക് അല്പം ചോതിപ്പൂ കിട്ടുമെങ്കില്‍ കിള്ളി വച്ചേക്കൂ..!!

      Delete