Tuesday, August 21, 2012

സ്വപ്നം കൊണ്ടൊരു പൂക്കളം

സ്വപ്നം കൊണ്ടൊരു പൂക്കളം

അയ്യോ നേരം പുലര്‍ന്നൂ, ഇനിയുമെവിടെയെന്‍ പൂക്കളം ? ചെറ്റുനാളായ്,
വയ്യാതാകും വരേക്കും പുലരിയുണരെവേ തീര്‍ത്തുവച്ചമ്മപോയീ.
തയ്യാറാകേണമിന്നെന്‍ കനവിലെവിടെയോ പൂത്തു നില്‍ക്കുന്ന വാക്കിന്‍
പയ്യാരങ്ങള്‍ക്കുവീണ്ടും പഴയനിറമിടീച്ചിട്ടു വയ്ക്കട്ടെ പൂക്കള്‍...!!

അത്തം

അത്തപ്പൂക്കളമിട്ടുവോ? പലതരം
പൂ ചേര്‍ത്തു മുറ്റത്തിതാ
എത്തിപ്പോയൊരു പൂര്‍വ്വപുണ്യ സുകൃതം
കൊണ്ടാടുമോണോത്സവം.
ഒത്താ‍ലൊത്തിരിപൂക്കളും ഒരു മുറം
തീര്‍ത്തും നറും ശര്‍ക്കര-
ക്കൊപ്പം ചെത്തിയരിഞ്ഞിടാ-
നെവിടെയെന്‍ തുമ്പക്കുടം കൂട്ടരേ ?


                    *****






ചിത്തിരപ്പൂ പെറുക്കാന്‍ വരുന്നുവോ ?
കാത്തിരിക്കുന്നു നാളെ പ്പുലര്‍ന്നിടാന്‍...

4 comments:

  1. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ചിത്തിരപ്പൂ പെറുക്കാന്‍ വരുന്നു

    ഓണാശംസകള്‍

    ReplyDelete
  3. കവിതയുടെ പൂക്കളം.
    ഓണാശംസകൾ.

    ReplyDelete