Monday, August 27, 2012

പൂരാടം പിന്നെ ഉത്രാടവും

പൂരാടം പിന്നെ ഉത്രാടവും

കാലം മായ്ചൊരു വര്‍ണ്ണഭംഗികളെഴും
കാഴ്ച്ചപ്പുറം തേടി ഞാന്‍
താലോലിച്ചു തുടച്ചു വച്ച കനവിന്‍
കണ്ണാടികള്‍ കണ്ടുവോ?
ഓലപ്പീപ്പി തെറുത്തെടുത്തു കുതുകാ-
ലൂതിത്തകര്‍ത്തുല്ലസി-
ച്ചോലും ബാല്യരസം തരാന്‍ പടിവരെ-
പ്പൂരാടവും വന്നുപോയ്!



ഉത്രാടം

കാണാം കാഴ്ചകള്‍ മുമ്പിലായെവിടെയും
ഞാനിട്ട പൂക്കൂട്ടുകള്‍
കാണുന്നോര്‍ക്കു ചിതം വരാന്‍ തവ കര-
സ്പര്‍ശം തലോടുന്നതും
ഉത്രാടത്തിനു പായുവാനവിരതം
കാലേയൊരുങ്ങുന്നതും
ചിത്രം തേ! മമ മാതൃ പുണ്യമതുലം
തൃക്കാല്‍ തൊടുന്നിന്നു ഞാന്‍ !

2 comments:

  1. റ്റൂ ഇന്‍ വണ്‍
    നല്ലതായിട്ടുണ്ട്

    ReplyDelete
  2. പൂരാടാവും,ഉത്രാടവും ഇഷ്ടപ്പെട്ടു.
    ഓണാശംസകൾ

    ReplyDelete