Friday, August 24, 2012

അനിഴം

അനിഴം






കാക്കപ്പൂവുകുരുത്തമുറ്റമെവിടെ-
ക്കാണാവു? പൂത്തുമ്പികള്‍
പേര്‍ത്തും പേര്‍ത്തുമിറങ്ങിവന്നു വരിയായ്
നില്‍ക്കുന്നു മുറ്റത്തിതാ !
ഓര്‍ക്കുമ്പോള്‍പ്പുളകങ്ങള്‍ തീര്‍പ്പുവനിഴം
നാണിച്ചു നില്‍ക്കുന്നുവോ
തീര്‍ക്കാം നില്‍ക്കുക, സപ്തവര്‍ണ്ണഭരിതം
ചിത്രക്കളം ചിത്തിലായ്

3 comments:

  1. ചിത്രക്കളം ചിത്തിലും
    പുഷ്പക്കളം മുറ്റത്തും

    ReplyDelete