Wednesday, August 22, 2012

ചോതി

ചോതി











കാലത്തിന്റെയെടുത്തു ചാട്ട ദുരിതം
കാണില്ല പുഷ്പാഞ്ചിതം
മേടും പുല്‍ത്തലതോറുമേറിയണയും
സുസ്മേര സൂനങ്ങളും
ചോദിച്ചില്ലയൊരാളൊടും പലതരം
പുഷ്പങ്ങളിന്നേക്കു ഞാന്‍ ,
ചോതിപ്പൂക്കള്‍ നിരത്തണം മമ പിറ-
ന്നാളാണു, ചൊല്ലേറണം!!

5 comments:

  1. അപ്പോ തിരുവോണം വരെ ഓരോന്നുണ്ടാവും അല്ലെ

    (ശരിയ്ക്കും പിറന്നാളാണോ? എങ്കില്‍ ആശംസകള്‍)

    ReplyDelete
  2. ആശംസകള്‍ക്കു നന്ദി പ്രിയരെ.
    ചോതിയാണു ജന്മ നക്ഷത്രം എന്നേയുള്ളു. ജനനം കന്നിമാസത്തിലാണെന്നാണു അമ്മ പറഞ്ഞ അറിവ്...
    വൈശാഖം തെളിയുവാന്‍ ഇനി നേരെമേറെയില്ല. പുലര്‍ന്നാല്‍ തീര്‍ക്കണമല്ലൊ മറ്റൊരു പൂക്കളം. പൂ പെറുക്കട്ടെ!

    ReplyDelete