***********
പിന്നില്‍പ്പിഞ്ഞിയ പോയകാല ഹതമോ-
ഹങ്ങള്‍, പഴമ്പാട്ടുകള്‍
തുന്നിക്കൂട്ടിയൊരുക്കി വച്ച സുലഭം
സ്വപ്നങ്ങള്‍, വന്‍ വീഴ്ച്ചകള്‍
എല്ലാം തള്ളിയകറ്റിയും പകരമി-
ക്കാലപ്പെരുക്കത്തിലെ-
ന്നുള്ളം കൊട്ടിയുണര്‍ത്തിടട്ടെ! പുലരും
രാവിന്‍ ചിലമ്പിന്‍ ഝിലം.
വെണ്‍ മേഘത്തിനു കുകുമഛവി പകര്‍ -
ന്നീടുന്നു പൂര്‍വ്വാംശുമാന്‍
ചെമ്മേ വന്നു തലോടി പൊന്‍പുലരിതന്‍
പൂഞ്ചായല്‍ പൂശീടവേ
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ ഗതകാ-
ലത്തിന്‍ നഖപ്പാടുകള്‍,
കണ്ണീര്‍ക്കാഴ്ച്ചകള്‍ എണ്ണിമൂടി പുതുതാം
സ്വപ്നങ്ങളെത്തുന്നിടാം.
വര്‍ണ്ണത്തൂവലെനിക്കു വേണമൊരുനാള്‍
ഞാനിട്ടി പൂവിത്തുകള്‍
മണ്ണില്‍പ്പൊട്ടി മുളച്ചു പൊന്‍ കതിരിടും
ചിത്രം വരച്ചീടുവാന്‍
ഇന്നീ പൊന്നുഷസന്ധ്യതന്‍ കുളിരുമാ-
യെത്തുന്ന വര്‍ഷാഗമം
കണ്ണില്‍ത്തീര്‍ത്തു തെളിച്ചിടട്ടെ പുതുതാം
വര്‍ണ്ണക്കുറിക്കൂട്ടുകള്‍ !!
Thursday, April 28, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment