ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!
ചുമ്മാനിന്നു വരണ്ടുപോയ കവന-
ക്കാര്ക്കിന്നു മേലൊപ്പിടാന്‍
ചുണ്ടും കോട്ടി നിരന്നിടുന്ന യുവതേ,
മറ്റൊന്നുമില്ലേ ജ്വരം?
ചുണ്ടില്‍ ചുണ്ടു നിറച്ചിടുന്ന സുഖദ-
ത്തേനെന്ത് ? കൊണ്ടാടുമീ
വമ്പന്‍ ചുംബനവിപ്ലവപ്പടനില-
പ്പോരിന്റെ നേരെന്തു ഹേ!
ചുമ്മാനിന്നു വരണ്ടുപോയ കവന-
ക്കാര്ക്കിന്നു മേലൊപ്പിടാന്‍
ചുണ്ടും കോട്ടി നിരന്നിടുന്ന യുവതേ,
മറ്റൊന്നുമില്ലേ ജ്വരം?
ചുണ്ടില്‍ ചുണ്ടു നിറച്ചിടുന്ന സുഖദ-
ത്തേനെന്ത് ? കൊണ്ടാടുമീ
വമ്പന്‍ ചുംബനവിപ്ലവപ്പടനില-
പ്പോരിന്റെ നേരെന്തു ഹേ!
ചുംബന വിപ്ലവമൊക്കെ ആവിയായിപ്പോയില്ലേ...
ReplyDeleteനന്ദി കുഞ്ഞൂസ് കുറിപ്പിനു
Deleteനേരില്ലാത്ത പോരുകള്‍
ReplyDeleteശരിയായ നിർവ്വചനം
Deleteപങ്കെടുത്തവര്‍ക്ക് പോലും അറിയില്ല നേര് ...
ReplyDeleteഅതെ. നന്ദി സലീം
Deleteഅടക്കിപ്പിടിക്കുന്നതെന്തും ഒരിക്കല്‍ പുറത്ത് ചാടും...
ReplyDeleteനന്ദി കുറിപ്പിനു് അനുരാജ്
Deleteഓരോരോ നേരത്ത്.................
ReplyDeleteആശംസകള്‍
നമസ്കാരം സാർ
Deleteചുംബനമൊക്കെ സഹിക്കാം.അതു കഴിഞ്ഞ് ചില അണ്ണന്മാരും, ചേച്ചിമാരും ചാനലിലും, മറ്റും വന്നിരുന്ന് ചില പ്രയോഗങ്ങളുണ്ട്. മറൈൻഡ്രൈവിൽ അടയാളപ്പെടുത്തിയത്, അതിന്റെ ഭാവുകത്വം, രീതിശാസ്ത്രം, നിലപാടു തറകൾ, അതുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, സ്വത്വബോധങ്ങളിലതു ചെലുത്തുന്ന വിക്ഷേപണ-നിക്ഷേപ സാധ്യതകൾ..ഹെന്റമ്മോ...
ReplyDeleteകവിത കൊള്ളാം സർ
ശുഭാശംസകൾ.....
നന്ദി സൌഗന്ധികം . രസകരമായ ഈ കമന്റിനു
ReplyDelete