Friday, November 14, 2014

ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!

ചിലവമ്പന്‍ കവികള്‍ ചുംബനവിപ്ലവക്കാരാണത്രെ!




ചുമ്മാനിന്നു വരണ്ടുപോയ കവന-
ക്കാര്‍ക്കിന്നു മേലൊപ്പിടാന്‍
ചുണ്ടും കോട്ടി നിരന്നിടുന്ന യുവതേ,
മറ്റൊന്നുമില്ലേ ജ്വരം?
ചുണ്ടില്‍ ചുണ്ടു നിറച്ചിടുന്ന സുഖദ-
ത്തേനെന്ത് ? കൊണ്ടാടുമീ
വമ്പന്‍ ചുംബനവിപ്ലവപ്പടനില-
പ്പോരിന്റെ നേരെന്തു ഹേ!

12 comments:

  1. ചുംബന വിപ്ലവമൊക്കെ ആവിയായിപ്പോയില്ലേ...

    ReplyDelete
    Replies
    1. നന്ദി കുഞ്ഞൂസ് കുറിപ്പിനു

      Delete
  2. നേരില്ലാത്ത പോരുകള്‍

    ReplyDelete
  3. പങ്കെടുത്തവര്‍ക്ക് പോലും അറിയില്ല നേര് ...

    ReplyDelete
  4. അടക്കിപ്പിടിക്കുന്നതെന്തും ഒരിക്കല് പുറത്ത് ചാടും...

    ReplyDelete
    Replies
    1. നന്ദി കുറിപ്പിനു് അനുരാജ്

      Delete
  5. ഓരോരോ നേരത്ത്.................
    ആശംസകള്‍

    ReplyDelete
  6. ചുംബനമൊക്കെ സഹിക്കാം.അതു കഴിഞ്ഞ്‌ ചില അണ്ണന്മാരും, ചേച്ചിമാരും ചാനലിലും, മറ്റും വന്നിരുന്ന് ചില പ്രയോഗങ്ങളുണ്ട്‌. മറൈൻഡ്രൈവിൽ അടയാളപ്പെടുത്തിയത്‌, അതിന്റെ ഭാവുകത്വം, രീതിശാസ്ത്രം, നിലപാടു തറകൾ, അതുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, സ്വത്വബോധങ്ങളിലതു ചെലുത്തുന്ന വിക്ഷേപണ-നിക്ഷേപ സാധ്യതകൾ..ഹെന്റമ്മോ...


    കവിത കൊള്ളാം സർ



    ശുഭാശംസകൾ.....


    ReplyDelete
  7. നന്ദി സൌഗന്ധികം . രസകരമായ ഈ കമന്റിനു

    ReplyDelete