Thursday, April 11, 2013

കൈനീട്ടം

കൈനീട്ടം

ചുറ്റും കാണുന്ന കാലച്യുതിയുടെ നെടുവീർ-
               പ്പൊക്കെയും മാറ്റിവയ്ക്കാം
കുത്തിപ്പായുന്ന മോഹപ്പുഴയുടെ ഗതിവേ-   
               ഗങ്ങളെത്തള്ളി നീക്കാം
ഒക്കെത്തൂത്തിട്ടു,തിങ്ങും കലിയുടെ കളിയാ-
                ട്ടങ്ങളെത്തച്ചു
യ്ക്കാൻ
മുറ്റും മൗനപ്പുറംതോടുരിയണ,മതിനെ-
               ച്ചുട്ടെരിക്കാം പുലർച്ചെ!

ഇപ്പാരെല്ലാം വിടർത്തും വിഷുമലരിതളിൻ
               സ്വർണ്ണവർണ്ണം, നിനച്ചാൽ
നൽ പൂന്തൊത്തിന്റെ ഞാത്താൽ തരുലതകൾ മറ-
               യ്ക്കുന്ന മഞ്ഞൾ പ്രകാശം
ഉൾപ്പൂമോദം നിറയ്ക്കും കണി, കണിമലരാൽ
               കാട്ടുവാനൊത്തവണ്ണം
പൊൽപ്പൂ നാളേക്ക് തീർത്തും വിടരു,മതിനെ ഞാൻ
               കുമ്പിളിൽ നീട്ടിടട്ടെ!              

9 comments:

  1. Replies
    1. സ്നേഹപൂര്‍വം വിഷു ആശംസകള്‍ വിജയകുമാര്‍

      Delete
  2. ഐശ്വര്യം നിറഞ്ഞ വിഷുആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂര്‍വം വിഷു ആശംസകള്‍

      Delete
  3. കർണ്ണികാരതീരങ്ങൾ കഥകളിയുടെ പദമാടി...

    തൃക്കണി പോലൊരു കവിത

    വിഷു ആശംസകൾ..

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സ്നേഹപൂര്‍വം വിഷു ആശംസകള്‍

      Delete
  4. വിഷു ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂര്‍വം വിഷു ആശംസകള്‍

      Delete
  5. സ്വർണ വർണ പൂങ്കുല
    മഞ്ഞ ലോഹത്തിൻ കാന്തിയോടെ
    വെള്ളരിക്കയോടോത്ത് കണി വെച്ചോ
    മനം നിറയെ കൈനീട്ടം കിട്ടിയോ
    ഈ വിഷുദിനത്തിൽ?
    ആശംസകൾ

    ReplyDelete