Tuesday, July 7, 2015

ശിഖരണിയിൽത്തീർത്ത മലർത്തൊത്തുകൾ

ശിഖരണിയിൽത്തീർത്ത
മലർത്തൊത്തുകൾ


മലർത്തൊത്തോ തൊട്ടേൻ !
          കുതുകഭരിതം ചെറ്റു കുതറി-
പ്പറക്കാൻ നീയായും നിമിഷ-
         മിടയും കൺ മുനകളാൽ
തറച്ചോ തെറ്റാതെൻ ഹൃദയ-

         മഴകേ? നിന്റെ ചിറകിൽ
ക്കൊരുത്തീടായ്കിന്ന് പ്രിയ

       ഖഗവരാ, എന്നെ സദയം!

മലർത്തൊത്തും മൊത്തും നവ-
      ഹിമകണം കാണ്മു, പുലരി-
ക്കതിർക്കാമ്പും കത്തിപ്പകൽ വരി-
      കയായ്, കർമ്മകുശലൻ
രഥാരൂഢം ഗൂഢം ധരയിലെ-
      യിരുൾത്തേർ തടയുവാൻ
മടുക്കാതെന്നെന്നും ഗിരിനിര-
       കയറുന്നു സുകൃതം!

മലർത്തൊത്തിൽത്തട്ടിച്ചിറ-
      കടികളാൽ ഭൃംഗനിരകൾ
ചലിക്കുന്നൂ ചിത്രം! ചടുലതര-
      മതിൻ ലാസ്യ നടനം
ഇളം കാറ്റിൻ തോറ്റം കുളിരു-
     ചൊരിയും രംഗമിതുപോൽ
ചിലർക്കൊക്കും നിത്യം പ്രിയതര-
     മതിൻ ഭംഗി നുകരാൻ!

---------------------------------------------------------------------
കുറിപ്പ്: ശിഖരണി ഒരു സംസ്കൃതവൃത്തമാണു്. ആവൃത്തത്തിലെഴുതിയ മൂന്നു ശ്ലോകങ്ങൾ.
മലർത്തൊത്ത് = പൂമൊട്ട്, ശിഖരിണിയുടെ താളം വായിച്ചാൽ മാത്രം പിടികിട്ടില്ല. ചൊല്ലിക്കേൾക്കണം!

9 comments:

  1. “കവിതയ്ക്ക് ഒരു ദ്രവീകൃത സ്വഭാവം ഉണ്ടാവണം. വൃത്തവും താളവുമൊക്കെ ഈ ദ്രവീകൃത സ്വഭാവം ഉണ്ടാക്കുന്ന ഘടകങ്ങളാണ്‌. ഒരു കാവ്യസംസ്കാരം പച്ച പിടിക്കാൻ കവിതയുടെ നിയമങ്ങൾ അനുസരിക്കുന്നതാണ്‌ നല്ലത് ” ഇത് കവിസാർവ്വഭൗമനായ അക്കിത്തത്തിന്റെ വാക്കുകളാണ്‌ ( മാധ്യമം ആഴ്ച്ചപ്പതിപ്പ്).

    ശിഖരണിവൃത്തത്തിൽ (ഞാനാദ്യമായി കേൾക്കുവാ) നല്ല സൊയമ്പനായി എഴുതുപ്പെട്ട ഈ കവിതയെക്കുറിച്ച് പിന്നെ നുമ്മ എന്തു പറയാൻ..


    ശിഖരണിത്തൊത്തുകൾ തിങ്ങി വിങ്ങി
    ഭാവനാകാന്തിയിൽ മുങ്ങി പൊങ്ങി
    ശ്ളോകപ്പണിപ്പുരയാകെ മിന്നി
    കറയറ്റൊരീ,യസ്സൽ കാവ്യഭംഗി...


    ശുഭാശംസകൾ....

    ReplyDelete
  2. Valare Nannu.

    Soundarya Lahari ee vruthamaanennu thonnunnu vaayichappol

    ReplyDelete
  3. Valare Nannu.

    Soundarya Lahari ee vruthamaanennu thonnunnu vaayichappol

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
    Replies
    1. (My previous comment is deleted due to some spelling mistakes.)

      കാമ്പെഴും കാവ്യസുമത്തിന്നുൽക്കട ഗന്ധമേ-
      റ്റണയട്ടറിവു തേടുമളിവൃന്ദങ്ങൾ മോദമോടെ !


      ശിഖരണിവൃത്തത്തിൽ ഉള്ള മറ്റു ചില കവിതകളുടെ പേര് പറയുമോ? ഇതിന്റെ ഈണം എവിടെയെങ്കിലും ചൊല്ലിക്കേൾക്കാൻ അന്വേഷിച്ചിട്ട് എവിടെ നിന്നും കിട്ടിയില്ല.

      Delete
  5. ഇഷ്ടപ്പെട്ടു
    ആശംസകള്‍ ഷാജി സാര്‍

    ReplyDelete
  6. ഇഷ്ടപ്പെട്ടു
    ആശംസകള്‍ ഷാജി സാര്‍

    ReplyDelete
  7. കവിതാതിലകം

    ReplyDelete