പടനിലം
ശരം പ്രതിശരം നിര നിരന്നു രണഭൂമി നിറയുന്ന ശരമാരി നിറയേ,
ളിലുയർന്ന രണഭേരിയുയരേ,
തിര,യാൾപ്പട, ഗജൗഘ നിബിഡം
മൃതിയാണ്ടഴുകിടും പടനിലം!
(ശംഭുനടനം)
അകലുന്നു സന്ധ്യ
പകലിന്നു കത്തിയമരുന്ന നേരമായ്,
പകലോന്റെ രൂപമതിരമ്യമാണ്ടുപോയ്
അകലുന്നു സന്ധ്യ പരിതാപമോടെ, യ-
ങ്ങകലെപ്പിറക്കുമുഡുശോഭ കാണ്കവേ!
(മഞ്ജുഭാഷിണി)
ഉഴിയൂ പ്രിയേ,
മനമെന്തിനോ വെറുതെ വിങ്ങിയോര്‍മ്മതന്‍
കിനിയുന്ന നോവിലലയാന്‍ തിടുക്കമായ്?
നനയുന്ന നീള്‍മിഴി വിടര്‍ത്തിയെന്നെയൊ-
ന്നുഴിയൂ പ്രിയേ, മതി പകര്‍ന്നിടും സുഖം!
(മഞ്ജുഭാഷിണി)
ഉടയുന്നതെന്തു?
വിടചൊല്ലി യാമിനി വിനമ്രമായി ഹാ!
ഉടയുന്നതെന്തു മിഴിനീർ പൊഴിഞ്ഞതോ?
കദനം കടുത്തു കടലായ് നിറഞ്ഞു തൻ-
പതിയെപ്പിരിഞ്ഞ നിമിഷം മുതൽക്കിതാ.
(മഞ്ജുഭാഷിണി)
മൃതി ധന്യമാക്കുമോ?
ഒരുമാത്ര മാത്രമരികത്തിരുന്നിതെൻ
മുറിവേറ്റ ഹൃത്തു കഴുകിത്തുടയ്ക്കുമോ?
മരണം വരുന്നദിനമെത്തിടുമ്പൊഴാ-
വിരലൊന്നു തൊട്ടു മൃതി ധന്യമാക്കുമോ?
(മഞ്ജുഭാഷിണി)
കരയൊല്ല
കരയൊല്ല നിന്റെ ചിരി ചാരെനിര്‍ത്തിയെന്‍ കരളില്‍ നിറക്ക നിതരാം സുഖോദയം മറനീക്കിവന്ന മുഴു ചന്ദ്രികാംബരം നിറയട്ടെ രാവിലഖിലം നിരാമയം. (മഞ്ജുഭാഷിണി) അഴലാഴി ഒളിമങ്ങിയ നിന്റെ മന്ദഹാസ- ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും, പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി- ന്നയവില്ലാത്തഴലാഴി നീന്തി നീയും. |
(വസന്ത മാലിക ) |
ശ്ലോകരസം നുകര്‍ന്നു
ReplyDeleteമനോഹരമായിരിക്കുന്നു എല്ലാം..
ReplyDeleteഎനിക്കിഷ്ടപ്പെട്ടു.
ആശംസകള്‍
ഏഴും ഇഷ്ടമായി.വിശിഷ്യ ഒന്നാമത്തേതും,നാലാമത്തേതും.
ReplyDeleteശുഭാശംസകൾ....
എല്ലാം വായിച്ചു. മന:പാഠമാക്കാൻ പറ്റിയ ശ്ലോകങ്ങൾ. അക്ഷരശ്ലോകങ്ങൾക്കും ഉപയോഗിക്കാം
ReplyDelete