അഴകിയ കവിതാ നൂലുകള്‍
ഒത്തില്ലിന്നൊട്ടുനാളായഴകിയ കവിതാ-
നൂലുമായ് ശീലൊരുക്കാന്‍,
ആര്‍ക്കും പാര്‍ത്താല്‍ രസിക്കും ചടുലപദ വിശേ-
ഷങ്ങളാല്‍ ലാസ്യമാടാന്‍
ആലസ്യം വിട്ടുണര്‍ന്നെന്‍ മുരളിയിലൊഴുകും
നാദകല്ലോലമായ് നീ
താളത്തില്‍ തെല്ലുനേരം തഴുകിയൊഴുകിയെന്‍
ചുണ്ടിലും തേന്‍ പുരട്ടൂ.
(സ്രദ്ധര)
ഹംസമേ!
ബത! സതി ദമയന്തീയന്തികേ ഹംസമേയെന്‍ -
ഹിതമിതുസദയം ഹേ, ചെന്നു ചൊല്ലെണമിപ്പോള്‍
മതി മതിയതുമാത്രം; പേര്‍ത്തുമെന്‍ മിത്രമേ നീ
ഹൃദിയിതി കരുതീടില്‍ക്കാമ്യയാമെന്നില്‍ ബാല!
(മാലിനി)
മുറി നിറ
ഹതകണ്ടക സുഖദം ശരി,ഇ വനില്ലതു പറയാം
ഹിതമുള്ളവര്‍ വിരളം പഴി, വഴിനീളെ,യിതനിശം
സതതം ചില,യഹിതങ്ങളെ,യറിയാതുട,നെറിയും
പഥികന്നിവനൊടുവില്‍മതിനിറയും മുറി നിറയും
(ശങ്കര ചരിതം)
പാവക്കൂത്ത്
സായം കാലം കവിളിലണിയാന്‍ കുങ്കുമച്ചെപ്പുമായ-
ച്ചായക്കൂട്ടും കളഭ നിറവും വാരിവാരിപ്പുതച്ചും
ഭാവം മാറും പകലിനണയാന്‍ ചക്രവാളം നിറയ്ക്കും
പാവക്കൂത്തിന് ചരടുവലിയെക്കണ്ടിരിക്കുന്നു ഞാനും
(മന്ദാക്രാന്ത)
ഭൂഗോളമേ!
ചന്ദ്രാദിത്യപ്രഭയിലൊഴുകും തോണിയോ? നീലമേഘ-
പ്പന്തോ, പന്തിന് ചടുലചലനപ്പമ്പരം ചുറ്റിടുന്നോ?
സ്പന്ദിച്ചീടും കനകഖചിതം കമ്രമേഘപ്പടര്‍പ്പിന്‍ -
ചിന്തില്‍ച്ചുറ്റും ചെറിയകണമോ? ചൊല്ലു ഭൂഗോളമേ നീ.
(മന്ദാക്രാന്ത)
സുന്ദരീ
ഈറന്‍ മാറിമുഖം തെളിഞ്ഞ പുലരി -
പ്പൂഞ്ചായമോ, മുഗ് ദമാ-
യോരോ നാമ്പിലുമുല്ലസിച്ചു മഴവില്‍
തീര്‍ക്കും മഴത്തുള്ളിയോ?
ചാരത്തെന്നെ വിളിച്ചുണര്‍ത്തി, നിറയും
പൂന്തിങ്കള്‍ പോല്‍ പുഞ്ചിരി-
ച്ചാരോ നില്പിതു! സുന്ദരീ, നെറുകയില്‍
സിന്ദൂരവും പൂശി നീ !
(ശാര്‍ദ്ദൂല വിക്രീഡിതം)

ശ്ലോകങ്ങളെല്ലാം ഉത്തമം. ലക്ഷണങ്ങളോരോന്നും ഓര്‍മ്മ വരുന്നു വീണ്ടും.
ReplyDeleteനന്ദി
Deleteശ്ലോകപണിപ്പുര സന്ദര്ശിച്ചഭിപ്രായം കുറിച്ചതിനു്.
നിറമിതു നിറച്ചെന്‍ എന്‍ മനതാരിലിത്തിരി
ReplyDeleteസുഖം പകര്‍ന്നല്ലോ കവിതാ നൂലുകളാല്‍
സസന്തോഷം പറയട്ടെ വൃത്തത്തിന്
വെളിയിലല്ലോ നൃത്തം ചെയ്യാന്‍ അറിവു
എനിക്കു തവ കഴിവുകള്‍ അപാരമെന്നു
പറയാതിരിക്ക വയ്യ ഷാജി നായരംപലത്തുകാരാ
ആമോദം കൊണ്ടു ഞാനങ്ങുയരുമിതു വിധം
Deleteഹാരമിട്ടാല് സുഹൃത്തേ!
സാമര്‍ത്ഥ്യം തന്നതാരെ,ന്നറിയുമവരെയും
കുമ്പിടുന്നേന്‍ നിതാന്തം
ക്ഷമിക്കണം. ശ്ലോകങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല. എന്നാലും വായിക്കാറുണ്ട്. നന്ദി!
ReplyDelete