Sunday, February 21, 2010

ശ്ലോകങ്ങള്‍ - കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍

കവിതയോ കുമ്പിട്ടിരിയ്ക്കുന്നിതോ?
----------------------

അമ്പമ്പോ ബഹു കമ്പമാര്ന്നു കവിതക്കോരൊ തരത്തില്‍ പ്പലേ
കമ്പിപ്പൂത്തിരി കെട്ടിനാം കുതുകമാര്ന്നന്പോടുതിര്ക്കുന്നിതാ
വമ്പേറുന്ന മഹാരഥര്‍ക്കു പുറകേ തമ്പോറടിച്ചും തകര്‍ -
ത്തമ്പോ വമ്പുകള്‍ കാട്ടിയും ; കവിതയോ കുമ്പിട്ടിരിയ്ക്കുന്നിതോ?

(ശാര്ദ്ദൂലവിക്രീഡിതം )

അമ്മേ !
..............

നോവാറ്റാനൊരു തെന്നലായ് കുളിരിടും നിന്‍ സ്സാന്ത്വനസ്പര്ശമേ-
റ്റേവം മേവുക സ്വര്ഗ്ഗമാണെവിടെ നീ അമ്മേ നമിയ്ക്കുന്നു ഞാന്‍
ആവോളം ഘനകാന്തിയോടിവിടെയെന്‍ വാക്കായ് വഴിത്താരയായ്
ദിവ്യം ദീപ്തിനിറക്കണേ, തവ ദയസ്മേരം ചൊരിഞ്ഞീടണേ !

(ശാര്ദ്ദൂലവിക്രീഡിതം )

ബാല്യം രണ്ടുണ്ടു, വീണ്ടും കുതുകമൊടു കളിച്ചാര്ത്തിടാനാര്ത്തിപൂണ്ടെ-
ന്നാലോലം തുള്ളുമോര്മ്മച്ചിറകുകളഖിലം നേര്ത്തുപോയെങ്കിലും തേ,
താലോലിയ്ക്കാന്‍ തലോടാന്‍ തരളമിഴികളാല്‍ സ്സാന്ത്വന സ്പ്രശമായെ-
ന്നുള്ളില്‍പ്പീയൂഷധാരാമൃതമരുളുവതിന്നുണ്മയായ് വന്നിതമ്മ!

(സ്രദ്ധര)

രാധ
----
രാധേ നിന്‍ ചുണ്ടിലെന്താണരുണിമയണിയാന്‍ ?ഓടയായൂതിയെന്നോ-
നാഥന്‍ , തന്‍ ചുംബനത്താല്‍ ചൊടികളില്‍ നിറയെക്കുങ്കുമം പൂശിയെന്നോ!
ശ്രീതാവും പീതവര്ണ്ണം , പ്രിയനിവനുടെ കാന്തിപ്രകര്‍ഷം ചിലപ്പോള്‍
നീതാനോ ഗോപികേ ഹാ!യദുകുലതിലകം നാഥനും നല്കിടുന്നൂ !
(സ്രദ്ധര)

മേലേ മേലേ നലമൊടു നിലാത്തൊങ്ങലില്‍ തെല്ലു നേരം
നീളേ നീളേ നിറവതുസുഖം ഹൃദ്യചൈതന്യപൂരം
രാവാവോളം ചൊരിയുമതു ഞാന്‍ കോരികണ്ണില്‍ നിറച്ചി-
ന്നാവും മട്ടില്‍ പ്രിയതരമതിന്‍ കാന്തിയും കണ്ടിരിപ്പൂ

(മന്ദാക്രാന്ത)

കാഴ്ച
---------

അര്ക്കബിംബ സമ മുജ്വലം ധരണി ദീപ്തമാക്കുക സഖേ സ്സദാ
സദ്ക്കലാ , സരള ചിത്തവൃത്തിയുമൊരുക്കി ധന്യതരമാക്കുക
ഭക്തിയല്ല , ചിലതൊക്കെ ഹൃത്തില്‍ നിരുപിച്ച നിര്മ്മല വിശുദ്ധിയാം
ശക്തി തന്നെയഴകാര്ന്ന സത്ത പരമം , ശരിക്കഴകു കാഴ്ചയും !

(കുസുമമഞ്ചരി )

ഒരു സ്രദ്ധരക്കവിത
------------------

നേരമ്പോക്കാണു കാര്യം കവിത കയറിയിക്കൈ പിടിച്ചാല്‍ ശരിയ്ക്കും
നേരാണെന്‍ നേരമെല്ലാം കവരുമവള്മടുക്കില്ലെ,പ്പൊഴും നിന്‍ വിചാരം
പാരം വീര്‍പ്പിട്ടു കണ്ണില്‍ക്കവനമധുരവും കണ്ണുനീര്‍ സ്നേഹ വായ്പും
ചേരും വണ്ണം സുശീലേ! പ്രണയ പരവശം നിന്നില്‍ ഞാനുല്ഭവിയ്ക്കും .
(സ്രദ്ധര)

ഗോവിന്ദന്‍
---------
യാദവര്ക്കു ഘനമേഘവര്ണ്ണനിരുളാണ്ടു നിന്ന രിപു കംസനാ-
ഘാതമായ മധുസൂദനന്‍മ്മധുരഭാഷ ഭൂഷണമിയന്നവന്‍
പാഞ്ചജന്യമൊരുകയ്യിലും മൃദുരവം സ്വരം മുരളി ചുണ്ടിലും
നെഞ്ചിലെന്നുമണയാത്തസ്നേഹ മധുരം നിറച്ചു മരുവുന്നവന്‍

(കുസുമമഞ്ചരി )